വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമിട്ടു.
കൊച്ചി വൈറ്റില പുന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങേടെയാണ് ആരംഭം കുറിച്ചത്.
വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ചിത്രത്തിലെ നായിക മീനാഷി മാധവൻ, നിർമ്മാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത്, ഡെൽറ്റ മണി, സംവിധായകൻ അഭിജിത്ത് സര്യ, ഷാഹി കബീർ, സംവധായിക ഷിഫ്ന എന്നിവരും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊങ്ങായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.
സംവിധായകൻ അഭിജിത്ത് സര്യയുടെ മാതാപിതാക്കളായ ശ്രീധരൻ -ശോഭ എന്നിവരാണ് സ്വിച്ചോൺ കർമം നിർവഹിച്ചത്. വിനീത് ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി.
തീയേറ്റർ ഓഫ് ഡ്രീംസ്, എം.സ്റ്റാർ എന്റർടൈൻമെന്റ്, ഡ്രീം മർച്ചന്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റമണി, ഷബീർ മലവെട്ടത്ത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
വിനീത് ശ്രീനിവാസനോടൊപ്പം സുരേഷ് കൃഷ്ണ, സോനാ നായർ, ജഗദീഷ് , നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മീനാക്ഷി മാധവനാണു നായിക. തിരക്കഥ- അഭിജിത്ത് സര്യ, വിഷ്ണുവിനോദൻ, സംഗീതം- ബിബിൻ അശോക്. ഛായാഗ്രഹണം - ഹലോ റഷാദ്, എഡിറ്റിംഗ്- കണ്ണൻ മോഹൻ. പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്.
കലാസംവിധാനം- അഖിൽ രാജ് ചിറയിൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജീഷ് വേലായുധൻ. ആക്ഷൻ- കലൈ കിംഗ്സ്റ്റൺ, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ _സാജൻ ആർ. ശാരദ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുഹൈൽ വരട്ടിപ്പള്ളിയാൽ. സ്റ്റിൽസ്- ഷെയ്ൻ സാബുറ.ഡിസൈൻ - ഓൾഡ് മങ്ക്സ്. പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. വണ്ടൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.